Thursday, May 2, 2024
keralaNews

സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കും.

സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരം ലഭിച്ചാലുടന്‍ ഉത്തരവ് ഇറങ്ങും. ബാറുടമകളുടെ ആവശ്യം എക്സൈസ് വകുപ്പ് അംഗീകരിച്ചു. എക്സൈസ് വകുപ്പ് നല്‍കിയ ഫയല്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറിയിരിക്കുകയാണ്. കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും ബാറുകള്‍ തുറക്കുക. ഇതിനായുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും പുറത്തിറക്കും.കൊറോണ വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ 9 മാസമായി സംസ്ഥാനത്ത് ബാറുകളില്‍ ടേബിള്‍ സര്‍വ്വീസസ് അനുവദിച്ചിരുന്നില്ല. ബെവ് ക്യൂ ആപ്ലിക്കേഷന്‍ വഴിയും പ്രത്യേക കൗണ്ടറിലൂടെയുമാണ് ബാറുകളില്‍ മദ്യ വില്‍പ്പന നടത്തിയിരുന്നത്.