Saturday, May 18, 2024
Local NewsNews

പെയിന്റിംഗ് വെല്‍ഫയര്‍ അസോസിയേഷന്‍ ആനിക്കാട് വില്ലേജ് രൂപീകരിച്ചു

പള്ളിക്കത്തോട് : ഓള്‍ കേരള പെയിന്റിംഗ് വെല്‍ഫയര്‍ അസോസിയേഷന്‍ ആനിക്കാട് വില്ലേജ് രൂപീകരിച്ചു. രാജേഷ് സോപാനം അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ട്വിങ്കില്‍ മാത്യു ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി രതീഷ് പുറത്തിട്ടയില്‍ (പ്രസിഡന്റ്),മനുമോന്‍ അരീക്കല്‍ (വൈസ് പ്രസിഡന്റ്), പ്രിന്‍സ് ജോസഫ് (സെക്രട്ടറി), പ്രജീഷ് (ജോ.സെക്രട്ടറി), അനില്‍ കുമാര്‍ ഇളംപള്ളി (ട്രഷറര്‍),കോഡിനേറ്റര്‍മാരായി സജി വള്ളോത്യമല , മാത്യു ആനിക്കാട് എന്നിവരെ തിരഞ്ഞെടുത്തു. അസോസിയേഷന്റെ രൂപീകരണത്തിന്റെ ഭാഗമായി ഓള്‍ കേരള പെയിന്റിംഗ് വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നവംബര്‍ 14 ന് എറണാകുളത്ത് തൊഴില്‍ അവകാശ സംരക്ഷണ വിളംബരം നടത്താനും യോഗം തീരുമാനിച്ചു. സുരേഷ് വഴൂര്‍, അനീഷ് പാമ്പാടി എന്നിവര്‍ സംസാരിച്ചു.