Thursday, May 2, 2024
keralaNews

വികസനത്തിന് മുൻതൂക്കം നൽകുന്ന മുന്നണിയെ പിന്തുണയ്ക്കും.  ബിനോയ് ഇ.ജെ

എരുമേലി ഗ്രാമ പഞ്ചായത്തിന്റെ  വികസനത്തിന് മുൻതൂക്കം നൽകുന്ന  മുന്നണിയെ പിൻതുണയ്ക്കുമെന്ന്  തുമരംപാറയിൽ നിന്നും സ്വതന്ത്രനായി വിജയിച്ചെത്തിയ ബിനോയ്  ഇ.ജെ  പറഞ്ഞു.പഞ്ചായത്തിൽ  നടന്ന സത്യപ്രതിജ്ഞ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.എരുമേലി ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി വിജയിച്ച്  നിർണായക ശക്തിയായി മാറിയ ബിനോയിയുടെ  നിലപാടുകളാണ് എരുമേലിയുടെ ഭരണത്തെ കാത്തിരിക്കുന്നത്. ഇരുമുന്നണികളും ചർച്ചചെയ്തു.വൈസ് പ്രസിഡന്റ്  സ്ഥാനവും ഓഫർ ചെയ്തിട്ടുണ്ട് . താൻ  ഒരിക്കലും അധികാരത്തിന്  പുറകെ പോകില്ല.

വൈസ് പ്രസിഡന്റ്  സ്ഥാനം എന്നത് അവസാന വാക്കുമല്ല .
ജനങ്ങൾ എന്നെ വിശ്വസിച്ചു – ഞാൻ ജനങ്ങളെയും വിശ്വസിച്ചു
അതുകൊണ്ട്  അവർ എന്നെ തിരഞ്ഞെടുത്തു.ഏതു മുന്നണി സഹായിക്കണം എന്നത് ജനങ്ങളാണ് തീരുമാനിക്കേണ്ടത് . ഇന്നലെ തെരഞ്ഞെടുപ്പ് യോഗം നടത്തിയിരുന്നു.മുന്നണിയെ സഹായിക്കുന്നത്  സംബന്ധിച്ച് തീരുമാനമെടുക്കാൻ യോഗം എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഇരുമുന്നണികളും എനിക്ക്  ഒരുപോലെയാണ്.കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതി  കോൺഗ്രസിൽ നിന്നും രാജി വെച്ചതാണ്.എന്നാൽ 25 , 26 തീയതികളിൽ തന്നെ കോൺഗ്രസിൽ നിന്നും പുറത്താക്കിയതായി ചില തത്പര കക്ഷികൾ പോസ്റ്റർ പതിച്ചു.
ഇതിനെതിരെ  താൻ പരാതിയും നൽകിയിരുന്നു.പോസ്റ്റർ വച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നും ബിനോയി പറഞ്ഞു . കോൺഗ്രസ് മണ്ഡലം കമ്മറ്റി  വാർഡിനെ അവഗണിച്ച്  വാർഡ് സീറ്റ് കോൺഗ്രസിന് നൽകാതെ ഘടക കക്ഷിക്ക് നൽകിയതിലും  പ്രതിഷേധിച്ചാണ് വാർഡ് കമ്മറ്റിയുടെ നിർദേശാനുസരണം  ബിനോയ്  മത്സരിക്കാൻ ഇറങ്ങിയത് .