Tuesday, May 7, 2024
keralaNews

സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്ക്ക് പുറമേ ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.മഴയുടെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കള്‍, ചൊവ്വ എന്നീ ദിവസങ്ങളിലാണ് യെല്ലോ അലര്‍ട്ട്. തിങ്കളാഴ്ച ഇടുക്കി, കോട്ടയം തുടങ്ങിയ ജില്ലകളിലും, ചൊവ്വാഴ്ച കേട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് ആണ്. ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലീ ലിറ്റര്‍വരെ മഴ ലഭിക്കും. ഇടിമിന്നലിന് സാദ്ധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.മത്സ്യത്തൊഴിലാളികള്‍ക്കും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാല്‍ കേരള-ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുമ്പോള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം എന്നാണ് നിര്‍ദ്ദേശം. അതേസമയം കടലില്‍ പോകാന്‍ തടസ്സമില്ല.