Saturday, April 20, 2024
keralaLocal News

ഐ എന്‍ റ്റി യു സി ധര്‍ണ്ണ നടത്തി

എരുമേലി കര്‍ഷകദ്രോഹ ബില്ലിനെതിരെയും തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയും,പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിലും പ്രതിഷേധിച്ചു കൊണ്ട് ഐ എന്‍ റ്റി യു സി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ഐ എന്‍ റ്റി യു സി പൂഞ്ഞാര്‍ റീജണല്‍ കമ്മറ്റി എരുമേലി പേട്ട കവലയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ഡി.സി സി ജനറല്‍ സെക്രട്ടറിയും ഐ എന്‍ റ്റി യു സി യുവജന വിഭാഗം ജില്ലാ പ്രസിഡന്റുമായ പ്രകശ് പുളിക്കന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.റീജണല്‍ പ്രസിഡന്റ് നാസര്‍ പനച്ചി അദ്ധ്യക്ഷത വഹിച്ചു.ഐ എന്‍ റ്റി യു സി ജില്ലാ വൈ:പ്രസിഡന്റ് സലിം കണ്ണങ്കര, കോണ്‍ഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി ബിനോയ് ഇലവുങ്കല്‍,കോണ്‍ഗ്രസ്സ്‌പോഷക സംഘടനാ നേതാക്കളായ വി എം നൗഷാദ്,ഹക്കീം മാടത്താനി, ബിനു നിരപ്പേല്‍, ലത്തീഫ് പള്ളി വീട്ടില്‍, ജയിംസ് ആലപ്പാട്ട്, സണ്ണി ചെറുവള്ളി, എം എസ് നാസര്‍, സ്റ്റീഫന്‍ തോപ്പില്‍ നൗഷര്‍ കുളത്തുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു .