Sunday, May 19, 2024
keralaNewsObituary

ഫോട്ടോഷൂട്ടിനെത്തിയ ദമ്പതികള്‍ ഒഴുക്കില്‍പ്പെട്ടു :നവവരന്‍ മരിച്ചു.

കോഴിക്കോട് :കുറ്റ്യാടിപ്പുഴയോരത്ത്  ഫോട്ടോഷൂട്ടിനെത്തിയ ദമ്പതികള്‍ ഒഴുക്കില്‍പ്പെട്ട് നവവരന്‍ മരിച്ചു. കുറ്റ്യാടി കടിയങ്ങാട് പാലേരി സ്വദേശി രജിന്‍ലാല്‍ (28) ആണ് മരിച്ചത്. ഭാര്യ കണികയെ രക്ഷപ്പെടുത്തി, മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മാര്‍ച്ച് 14ന് വിവാഹിതരായ ഇവര്‍, വിവാഹ ഫോട്ടോഷൂട്ടിനായി ജാനകിക്കാട് ഭാഗത്ത് ചവറം മൂഴിയില്‍ എത്തിയതായിരുന്നു. ഒഴുക്കില്‍പ്പെട്ട ഇരുവരെയും ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ കരയ്‌ക്കെത്തിച്ച് പത്തിരിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രജിന്‍ലാലിന്റെ ജീവന്‍ രക്ഷിക്കാനായില്ല.