Monday, May 20, 2024
keralaNews

വര്‍ക്കലയില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

തിരുവനന്തപുരം: വര്‍ക്കലയില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വര്‍ക്കല ചെമ്മരുതിയില്‍ ചാവടിമുക്ക് സ്വദേശിനി ഷാലുവാണ് (37) കൊല്ലപ്പെട്ടത്. യുവതിയുടെ അമ്മയുടെ സഹോദരന്‍ അനിലായിരുന്നു ഷാലുവിനെ വെട്ടിയത്.അനിലിനെ അയിരൂര്‍ പോലീസ് പിടികൂടിയിട്ടുണ്ട്. യുവതിയുമായി അനിലിന് സാമ്പത്തിക ഇടപടുകള്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ ആക്രമണത്തിന് കാരണമായെന്നാണ് പോലീസ് സംശയിക്കുന്നത്.കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് ഷാലുവിനെ മാതൃസഹോദരന്‍ വെട്ടിയത്. അയിരൂരിലെ സ്വകാര്യ പ്രിന്റിഗ് സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്ന ഷാലു ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ച് മടങ്ങവെയായിരുന്നു ആക്രമണം.ഷാലുവിന്റെ കഴുത്തിനായിരുന്നു വെട്ടേറ്റത്. ഗുരുതരാവസ്ഥയിലായ ഷാലു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ആക്രമണം നടത്തിയ ദിവസം തന്നെ പ്രതിയെ പോലീസ് പിടികൂടിയിരുന്നു.