Saturday, May 11, 2024
educationkeralaNewsObituary

സിദ്ധാര്‍ത്ഥിന്റെ മരണം; സര്‍വ്വകലാശാല വിസിയെ സസ്പെന്റെ് ചെയ്തു

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സര്‍വ്വകലാശാല വിസിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സസ്പെന്റെ് ചെയ്തു. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. ആര്‍ ശശീന്ദ്രനാഥിനെയാണ് സസ്പെന്‍ഡ് ചെയ്തത് . കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ക്യാമ്പസില്‍ എസ്എഫ്ഐ- പിഎഫ്ഐ കൂട്ടുക്കെട്ടാണെന്നും ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചു. ജുഡീഷ്യല്‍ അന്വേഷണത്തിന് ജഡ്ജി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടും ഗവര്‍ണര്‍ കോടതിക്ക് കത്ത് നല്‍കിയിട്ടുണ്ട്.  ഇത് റാഗിംഗിനെ തുടര്‍ന്നുണ്ടായ മരണമാണെന്ന് പറയാന്‍ സാധിക്കില്ല, കൊലപാതകമാണ്. വിദ്യാര്‍ത്ഥിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് മൂന്ന് ദിവസത്തോളം യുവാവ് ഭക്ഷണം കഴിച്ചിട്ടില്ലെന്നാണ്. ഇതില്‍ നിന്ന് എന്താണ് മനസിലാക്കേണ്ടത് യുവാവിനെ പട്ടിണിക്കിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് തന്നെയാണ്. കോളേജ് അധികൃതര്‍ക്ക് ഇതിനെ കുറിച്ച് ധാരണയില്ലായിരുന്നുവെന്ന് പറയുന്നതും വിശ്വസിക്കന്‍ സാധിക്കില്ല. അവര്‍ക്കിതില്‍ പങ്കുണ്ടോ എന്നും സംശയിക്കേണ്ടിരിക്കുന്നു. ഓരോ കോളേജിലെയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഹോസ്റ്റല്‍ മുറികള്‍ അവരുടെ ഹെഡ്ക്വാട്ടേഴ്സ് ആക്കി മാറ്റി കൊണ്ടിരിക്കുകയാണ്. കോളേജ് അധികൃതര്‍ക്ക് പോലും അവിടേക്ക് പോകാന്‍ പേടിയാണ്. പൂക്കോട് നടന്ന ദാരുണ സംഭവത്തില്‍ കോളേജ് വിസിക്കെതിരെ ഇപ്പോള്‍ നടപടി സ്വീകരിക്കുകയാണ്. ജുഡീഷ്യല്‍ അന്വേഷണത്തിനും ഉത്തരവിടാന്‍ ആവശ്യപ്പെട്ട് കോടതിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഗവണര്‍ പറഞ്ഞു.സിദ്ധാര്‍ത്ഥിന്റെ മരണത്തെ തുടര്‍ന്ന് ഇന്നലെ വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തിയ ഗവര്‍ണര്‍ സിദ്ധാര്‍ത്ഥിന്റെ പിതാവിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. സിദ്ധാര്‍ത്ഥിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ ഉറപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് സര്‍വ്വകലാശാല വിസിയെ ഗവര്‍ണര്‍ സസ്പെന്‍ഡ് ചെയ്തത്.