Friday, May 10, 2024
keralaNewsObituary

വടവാതൂരില്‍ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോട്ടയം : ദേശീയ പാത 183 ല്‍ (കെ. കെ റോഡ് ) വടവാതൂരില്‍ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മീനടം പാടത്ത് പറമ്പില്‍ ഷിന്റോ ചെറിയാന്‍ (26) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.                                      കോട്ടയത്ത് നിന്ന് മുണ്ടക്കയത്തിന് പോകുകയായിരുന്ന ഷാജീസ് ബസാണ് അപകടത്തില്‍പ്പെട്ടത്. എതിര്‍ ദിശയില്‍ നിന്നെത്തിയ ബൈക്ക് ബസ്സുമായി ഇടിക്കുകയായിരുന്നു. ബൈക്ക് ബസിന്റെ മുന്‍ ഭാഗത്ത് അടിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് പരിക്കേറ്റ ഷിന്റോയെ വടവാതൂരില്‍ തന്നെയുള്ള സ്വകാര്യ ആശുപത്രി യില്‍ എത്തിച്ചത്.                                                                         ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് കെ കെ റോഡില്‍ ഏറെനേരം വന്‍ ഗതാഗത തടസ്സം ഉണ്ടായി.സംഭവമറിഞ്ഞ് കോട്ടയം ഈസ്റ്റ്, മണര്‍കാട് സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ കൈക്കൊണ്ടു.