Sunday, May 19, 2024
keralaNews

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി തുറന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി തുറന്നു. നിലവില്‍ രണ്ട് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. ജലനിരപ്പ് 141.05 എത്തിയതോടെയാണ് രാവിലെ ആറിന് ഷട്ടറുകള്‍ കൂടുതല്‍ തുറന്നത്. ഇന്നലെ, തുറന്നിരുന്ന ഏക ഷട്ടര്‍ 10 സെന്റീമീറ്ററായി കുറച്ചിരുന്നു.