Monday, May 20, 2024
keralaNews

മുഖ്യമന്ത്രി പിണറായി വിജയനും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആരോഗ്യവാന്മാരെന്ന് ഡോക്ടര്‍മാര്‍

കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് മുഖ്യമന്ത്രി ചികിത്സയില്‍ കഴിയുന്നത്. കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലെങ്കിലും മുഖ്യമന്ത്രിയെ സ്‌കാനിംഗ് അടക്കമുളള പരിശോധനകള്‍ക്ക് ഇന്നലെ വിധേയനാക്കിയിരുന്നു. പരിശോധനകളില്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വിവരം.മെഡിക്കല്‍ കോളേജിലെ മുതിര്‍ന്ന ഡോക്ടര്‍മാരാണ് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റേയും ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്.മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുളള ഏഴംഗസംഘമാണ് ചികിത്സയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.കൊവിഡ് സ്ഥിരീകരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയും തൃപ്തികരമാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുളളത്. നടത്തിയ പരിശോധനകളില്‍ അദ്ദേഹം ആരോഗ്യവാനാണെന്നാണ് ഉമ്മന്‍ ചാണ്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്.