Thursday, May 16, 2024
keralaNews

മഴക്കെടുതി;എരുമേലിക്ക്  അടിയന്തിര സഹായം നൽകണം; എംപി

എരുമേലി: മഴക്കെടുതിയിൽ സർവ്വതും നഷ്ടപ്പെട്ട ദുരിതത്തിലായ എരുമേലി  നിവാസികൾക്ക് അടിയന്തര സഹായം നൽകണമെന്ന്  ആന്റോ ആന്റണി എം.പി ആവശ്യപ്പെട്ടു. എരുമേലിയിൽ നാശം വിതച്ച വിവിധ സ്ഥലങ്ങൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.എരുമേലി ടൗൺ, ചേനപ്പാടി, കടവനാൽ കടവ് പാലം, പതിനെട്ടോളം വീടുകൾ നഷ്ടപ്പെട്ട കുറുവാമൂഴി, ദുരിതാശ്വാസ ക്യാമ്പുകൾ  എന്നിവിടങ്ങളിലും എംപിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം സന്ദർശിച്ചു .വെള്ളപ്പൊക്കത്തിൽ തകർന്ന ഒക്കനാട് റോഡ്  എംപിയുടെ നിർദ്ദേശത്തെത്തുടർന്ന് സഞ്ചാരയോഗ്യമാക്കി.എംപിയോടൊപ്പം  കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ, എരുമേലി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ  എ.ആർ രാജപ്പൻ നായർ, സുനിമോൾ, മാത്യു ജോസഫ് എന്നിവരുമുണ്ടായിരുന്നു.