Friday, May 17, 2024
keralaNews

അനുപമയെ ഫോണില്‍ വിളിച്ച് സംസാരിച്ച് ആരോഗ്യമന്ത്രി

അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയ വിഷയത്തില്‍ പരാതിക്കാരി അനുപമയെ ഫോണില്‍ വിളിച്ച് സംസാരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അനുപമ സെക്രട്ടേറിയറ്റില്‍ നിരാഹാര സമരം തുടങ്ങാനിരിക്കെയാണ് ആരോഗ്യമന്ത്രിയുടെ ഇടപെടല്‍.വീഴ്ചകളില്‍ നടപടിയുണ്ടാകുമെന്ന് വീണാ ജോര്‍ജ് ഉറപ്പു നല്‍കിയതായി അനുപമ പ്രതികരിച്ചു. ‘ഞാനും ഒരു അമ്മയാണ്, അനുപമയുടെ വികാരം എനിക്ക് മനസ്സിലാകു’മെന്നാണ് വീണാ ജോര്‍ജ് പറഞ്ഞതെന്നും അറിയിച്ചു.തന്റെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് അമ്മ അനുപമ എസ്.ചന്ദ്രന്‍. നീതി നിഷേധത്തിനെതിരെ ഇന്നു പകല്‍ സെക്രട്ടേറിയറ്റിനു മുന്‍പില്‍ നിരാഹാര സമരമിരിക്കുമെന്ന് അനുപമ പ്രഖ്യാപിച്ചു. പെറ്റമ്മയെന്ന നിലയില്‍ നീതി നല്‍കേണ്ടവര്‍ തന്റെ കുഞ്ഞിനെ നഷ്ടപ്പെടുത്താന്‍ കൂട്ടുനിന്നതില്‍ പ്രതിഷേധിച്ചാണു സമരമെന്ന് അനുപമ പറഞ്ഞു.