Friday, May 3, 2024
keralaNews

മത്തായിയുടെ മരണം അന്വേഷണം സി.ബി.ഐക്ക് വിട്ടു.

ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയില്‍ കര്‍ഷകന്‍ മത്തായി മരിച്ച സംഭവത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ നല്‍കിയ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം.

ചിറ്റാറില്‍ തെളിവെടുപ്പിനിടെയാണ് മത്തായി കിണറ്റില്‍ വീണ് മരിച്ചത്. വനംവകുപ്പിന്റെ ക്യാമറ നശിപ്പിച്ചെന്ന കേസിലാണ് മത്തായിയെ കസ്റ്റഡിയിലെടുത്തത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്ന് തന്നെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമാക്കിയ ഹൈകോടതി പത്തനംതിട്ട എസ്.പിയോട് വിശദീകരണം തേടിയിരുന്നു.ജൂലൈ 28ന് മരിച്ച മത്തായിയുടെ മൃതദേഹം ഇതുവരെ സംസ്‌കരിച്ചിട്ടില്ല. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്താല്‍ മാത്രമേ മൃതദേഹം സംസ്‌ക്കരിക്കൂ എന്നാണ് കുടുംബത്തിന്റെ നിലപാട്.