Monday, May 20, 2024
Local NewsNews

മണ്ഡല പൂജ നാളെ ; എരുമേലിയില്‍ തിരക്കൊഴിഞ്ഞു

എരുമേലി : കഴിഞ്ഞ ഒരാഴ്ചക്കാലത്തെ തീര്‍ത്ഥാടക നിയന്ത്രണാതീതമായ തിരക്കും – വാഹനങ്ങള്‍ പിടിച്ചിട്ടുമുള്ള നിയന്ത്രണം മൂലം അയ്യപ്പന്മാര്‍ ഏറെ ദുരിതമനുഭവിച്ച മണ്ഡല കാലമാണ് സമാപിക്കുന്നത് .തിരക്കിന്റെ പേരില്‍ എരുമേലിയിലെ 23 ഓളം പാര്‍ക്കിംഗ് മൈതാനങ്ങളില്‍ വാഹനങ്ങള്‍ പിടിച്ചിട്ടതിന് പുറമേ കുറുവാമൂഴി കൊരട്ടി, ചരള, എം ഇ എസ് ജംഗഷന്‍, മുക്കൂട്ടുതറ, പേരുര്‍ത്തോട്, തുലാപ്പള്ളി അടക്കം നിരവധി തീര്‍ത്ഥാടന പാതകളിലും വാഹനങ്ങള്‍ പിടിച്ചിട്ടതാണ് അയ്യപ്പ ഭക്തര്‍ക്ക് ദുരിതവും – വലിയ പ്രതിഷേധത്തിനും വഴിയൊരുക്കിയത് . എന്നാല്‍ എരുമേലിയിലെ തീര്‍ത്ഥാടക ചൂഷണമാണ് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. പാര്‍ക്കിംഗ്, ശൗചാലയം , പേട്ട തുള്ളല്‍ തുടങ്ങി എല്ലാറ്റിനും അയ്യപ്പ ഭക്തരെ കൊള്ളയടിക്കുകയാണെന്ന പരാതി ശക്തമായതോടെ റവന്യൂ വകുപ്പും – പഞ്ചായത്തും കര്‍ശന നടപടിയുമായി രംഗത്തെത്തിയിരുന്നു. തീര്‍ത്ഥാടക വാഹനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ വന്ന അപാകതയാണ് ഗതാഗതക്കുരുക്കിന് കാരണമായത്. നടു റോഡില്‍ പിടിച്ചി വാഹനങ്ങളിലെ അയ്യപ്പന്മാര്‍ക്ക് ഭക്ഷണവും – കുടിവെള്ളം ലഭിക്കാതെ വന്നതാണ് അയ്യപ്പന്മാരുടെ റോഡ് ഉപരോധത്തിന് വഴിയൊരുക്കിയത്,

നിരവധി സ്ഥലങ്ങളില്‍ ശരണം വിളിയുമായി അയ്യപ്പന്മാര്‍ റോഡ് ഉപരോധ സമരം നടത്തിയാണ് തങ്ങളുടെ വാഹനങ്ങള്‍ കടത്തിക്കൊണ്ടുപോയത് . പതിവ് പോലെ ഈ വര്‍ഷവും തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പ ഭക്തരാണ് കൂടുതലായി എത്തിയതെന്നാണ് പ്രാഥമിക വിവരം.

എരുമേലിയിലെ തീര്‍ത്ഥാടക തിരക്കും – വാഹന നിയന്ത്രണത്തിനുമായി പോലീസിനെ കൂടാതെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്(എസ് പി സി)നെ രംഗത്തിറക്കിയെങ്കിലും, അവസാനം തൃശൂരില്‍ നിന്ന് ട്രെയിനിംഗ് പൂര്‍ത്തിയാക്കാത്ത 100 പോലീസിനെ കൂടി ഇറക്കേണ്ടി വരുകയും ചെയ്തു.മണ്ഡലകാലത്തിന് ശേഷം ആരംഭിക്കുന്ന മകരവിളക്കിന് ക്രിത്യമായ ആസൂത്രണം ഇല്ലാതെ വന്നാല്‍ തീര്‍ത്ഥാടനം പ്രതിസന്ധിയായിത്തീരുകയും ചെയ്യും.