Saturday, June 1, 2024
keralaNews

പി.സി. ജോര്‍ജിനെ നന്ദവനം എആര്‍ ക്യാംപിലെത്തിച്ചു.

കോട്ടയം :മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത പി.സി. ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് പോയ പൊലീസ് സംഘം അദ്ദേഹത്തെ നന്ദവനം എആര്‍ ക്യാംപിലെത്തിച്ചു.പുലര്‍ച്ചെ പി.സി.ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്ന് തിരുവനന്തപുരം ഫോര്‍ട്ടു പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെ വട്ടപ്പാറയില്‍ വച്ച് വാഹനവ്യൂഹം തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ പി.സി.ജോര്‍ജിനു പിന്തുണ അറിയിച്ചു. എആര്‍ ക്യാംപിനു മുന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പി.സി. ജോര്‍ജിനെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.ഫോര്‍ട്ട് സ്റ്റേഷനിലെത്തി അറസ്റ്റു രേഖപ്പെടുത്തുമെന്നാണ് വിവരം.