പി ജെ ജോസഫ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പാര്‍ട്ടി നേതാവ്
പി ജെ ജോസഫ് എം എല്‍ എയെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു. മോന്‍സ് ജോസഫ് എം എല്‍ എ ആണ് ഡെപ്യൂട്ടി ലീഡര്‍. പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഭാരവാഹികളെ സംബന്ധിച്ച് തീരുമാനമായത്. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിയുടെ ഭരണഘടന പ്രകാരം കേരള കോണ്‍ഗ്രസ് ചെയര്മാന് പി ജെ ജോസഫ് ആണ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം വിളിച്ചു ചേര്‍ത്തത്.