Friday, May 17, 2024
keralaNews

പാലക്കാട് വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. പുതൂര്‍ മുള്ളി സ്വദേശി നഞ്ചന്‍ ആണ് മരിച്ചത്. വൈകീട്ട് ആടിന് തീറ്റ വെട്ടാന്‍ പോയപ്പോള്‍ നഞ്ചന്‍ ആനയുടെ മുന്നില്‍ പെടുകയായിരുന്നു. പരിക്കേറ്റ നഞ്ചനെ കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെഞ്ചിനാണ് ആന ചവിട്ടിയത്. ഇടതു വശത്തെ വാരിയെല്ലുകള്‍ പൊട്ടിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആനയെ ഓടിച്ചത്.