Saturday, May 18, 2024
keralaNews

നിയമസഭ കയ്യാങ്കളി കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി.

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി തള്ളി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി ഉള്‍പ്പടെയുള്ളവരുടെ ഹര്‍ജിയാണ് തള്ളിയത്. ആറ് പ്രതികളും നവംബര്‍ 22 ന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. നവംബര്‍ 22 ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും.വി ശിവന്‍കുട്ടിക്ക് പുറമേ ഇ പി ജയരാജന്‍, കെ ടി ജലീല്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍, കെ അജിത് എന്നിവരാണ് കേസിലെ പ്രതികള്‍.