Monday, May 20, 2024
keralaNews

നിപ്പ വൈറസ് : ഏഴ് പേരുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചു

നിപ്പാ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്ന ഏഴുപേരുടെ സാമ്പിള്‍ പരിശോധനക്കായി അയച്ചു.പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.നിലവില്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ പെടുത്തിയ 20പേര്‍ ഉള്‍പ്പെടെ 188പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.അതെസമയം ഇനിയും സമ്പര്‍ക്ക പട്ടിക ഉയര്‍ന്നേക്കാം എന്നും ആരോഗ്യ മന്ത്രി അറിയിച്ചു . സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.രോഗ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുകയാണ്.