Wednesday, May 22, 2024
keralaNews

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രക്കാരന്‍ മരിച്ചു

മുട്ടത്തറ-കല്ലുമൂട് ബൈപ്പാസ് മേല്‍പ്പാതയില്‍ കാര്‍ നിയന്ത്രണം തെറ്റി ബൈക്കില്‍ ഇടിച്ച് അപകടം . ബൈക്ക് യാത്രക്കാരന്‍ മരിച്ചു. നിയന്ത്രണംവിട്ട കാര്‍ ബൈപ്പാസിലെ ഡിവൈഡറിലേക്കു പാഞ്ഞുകയറി മറിയുകയായിരുന്നു . ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികന്റെ ഇടതുകൈ അറ്റു തെറിക്കുകയും ചെയ്തു. അപകടത്തിനിടയാക്കിയ കാറില്‍നിന്ന് ഇറങ്ങിയോടിയ ആറ്റിങ്ങല്‍ സ്വദേശികളായ മൂന്നു പേരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു.പോത്തന്‍കോട് അയിരൂപ്പാറ പാറവിളാകം സൂര്യാഭവനില്‍ സുനില്‍ കുമാറിന്റെയും മോളിയുടെയും മകന്‍ സൂരജ് എസ്.(23) ആണ് മരിച്ചത്.

കാറോടിച്ചിരുന്ന ആറ്റിങ്ങല്‍ മൂന്നുമുക്ക് സ്വദേശി ബ്രൗണ്‍(52), സഹോദരങ്ങളായ ബിനു രാജു(36), വിമല്‍ രാജു(33) എന്നിവരെയാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തത്.അതെസമയം ഇവര്‍ മദ്യപിച്ചിരുന്നോയെന്നു പരിശോധിക്കുന്നതായി പോലീസ് വ്യക്തമാക്കി. ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക.