Tuesday, May 14, 2024
keralaNews

ബി ജെ പി പരാതി നല്‍കി പഞ്ചായത്ത് ഹാളില്‍ കുടുംബ സംഗമം നടത്താനുള്ള എല്‍ ഡി എഫിന്റെ നീക്കം തടഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എരുമേലി ഗ്രാമ പഞ്ചായത്തില്‍ ശ്രീനിപുരം കോളനിയില്‍ ഇന്ന് നടത്താന്‍ തീരുമാനിച്ച എല്‍ ഡി എഫിന്റെ കുടുംബ സംഗമമാണ് ബി ജെ പി പരാതിയെ തുടര്‍ന്ന് മാറ്റിവച്ചത് .പഞ്ചായത്തിന്റെ  സാംസ്‌ക്കാരിക നിലയം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപേയാഗിക്കാന്‍ പാടില്ലന്ന ഉത്തരവ് മറികടന്ന് പരിപാടി നടത്താനുള്ള നീക്കത്തിനെതിരെയാണ് പരാതി നല്‍കിയതെന്നും ബി ജെ പി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരികൃഷ്ണന്‍ പറഞ്ഞു .പരാതിയുടെ അടിസ്ഥാനത്തില്‍ വൈകിട്ട് അഞ്ചിന് നടത്താന്‍ തീരുമാനിച്ച കുടുംബ സംഗമമാണ് മാറ്റിവച്ചെതെന്നും പഞ്ചായത്ത്  സെക്രട്ടറി എം എന്‍ വിജയന്‍ പറഞ്ഞു .