Friday, May 17, 2024
keralaNews

തൊടുപുഴയില്‍ നടന്ന സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുടെ കണ്ണിന് ഗുരുതരപരുക്ക്.

തൊടുപുഴയില്‍ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിലാല്‍ സമദിന് ഗുരുതരപരുക്ക്. പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജിലാണ് ബിലാലിന് പരുക്കേറ്റത്. കണ്ണിനാണ് പരുക്ക്, കാഴ്ചശക്തിയെ ബാധിച്ചേക്കുമെന്ന് ഡോക്ടര്‍മാര്‍. വിദഗ്ധ ചികില്‍സയ്ക്കായി അങ്കമാലിയിലെ ആശുപത്രിയിലേക്ക് മാറ്റി.

ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവിനെ കൈയ്യേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ തൊടുപുഴയില്‍ മാര്‍ച്ച് നടത്തിയത്. തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ സിപിഎമ്മിന്റെ കൊടിമരം തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. നാലുപേര്‍ക്ക് പരുക്കേറ്റു. ലാത്തി ചാര്‍ജിനിടെയാണ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റത്. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഡീന്‍ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. കട്ടപ്പനയില്‍ സിപിഎം നടത്തിയ മാര്‍ച്ചിനിടെ, വനം വകുപ്പ് സെക്ഷന്‍ ഓഫിസ് ഉപരോധ സമരവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സ്ഥാപിച്ചിരുന്ന കൊടികളും കെഎസ്യുവിന്റെ കൊടിയും നശിപ്പിച്ചു.