തിരുവല്ലയില്‍ സഹോദരനെ വെട്ടിയ ശേഷം ഓടിയ യുവാവ് ഷോക്കേറ്റ് മരിച്ചു.
തിരുവല്ല സഹോദരനെ വെട്ടിയ ശേഷം ഓടിയ യുവാവ് ഷോക്കേറ്റ് മരിച്ചു. പെരിങ്ങര ചിറയില്‍ വീട്ടില്‍ സന്തോഷ് (43) ആണ് മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് സഹോദരന് സജീവിനെ (39) സന്തോഷ് വെട്ടിയത്.തുടര്‍ന്ന് സംഭവ സ്ഥലത്തുനിന്ന് ഓടിയ സന്തോഷ് തൊട്ടടുത്തുള്ള പഞ്ചായത്ത് ഓഫിസിന്റെ മതില് ചാടിക്കടന്നു. മതിലിനോട് ചേര്‍ന്നുണ്ടായിരുന്ന എര്‍ത്ത് കമ്പിയില്‍ തട്ടിയാണ് ഷോക്കേറ്റതെന്ന് സംശയിക്കുന്നു. കനത്ത മഴമൂലം പഞ്ചായത്ത് ഓഫിസിലും പരിസരത്തും വെള്ളം കയറിക്കിടക്കുകയായിരുന്നു. സന്തോഷിനെ വെള്ളത്തില്‍ വീണു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തലയ്ക്ക് വെട്ടേറ്റ സജീവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.