താരിഖ് അന്‍വറിനെ മാറ്റി
ദില്ലി: കേരളത്തിന്റെ എഐസിസി ചുമതല താരിഖ് അന്‍വറില്‍ നിന്ന് മാറ്റി. ദീപാദാസ് മുന്‍ഷി ക്കാണ് പകരം ചുമതല. സംഘടന ചുമതലയില്‍ കെസി വേണുഗോപാല്‍ തുടരും. പ്രിയങ്ക ഗാന്ധി പ്രത്യേക ചുമതലയില്ലാത്ത ജനറല്‍ സെക്രട്ടറിയായി തുടരും.
സച്ചിന് പൈലറ്റ് ഛത്തീസ്ഗഡിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആയും തുടരും. രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.