Thursday, May 16, 2024
BusinesskeralaNews

ആദ്യ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം :കേരളത്തിലെ ആദ്യ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരം ആര്‍ടി ഓഫിസില്‍ റജിസ്റ്റര്‍ ചെയ്തു. ടൊയോട്ടയുടെ മിറായ് എന്ന ഇറക്കുമതി ചെയ്ത കാറിന്റെ വില 1.81 കോടി രൂപയാണ്. ഹൈഡ്രജന്‍ കാറിന് നികുതി പൂര്‍ണമായി ഒഴിവാക്കി കഴിഞ്ഞ ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിനാല്‍ കാര്യമായ അധികച്ചെലവുകള്‍ ഇല്ലാതെയായിരുന്നു റജിസ്‌ട്രേഷന്‍. കെഎല്‍ 01 സിയു 7610 എന്ന നമ്പറില്‍ കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സിന്റെ പേരിലാണ് കാര്‍ റജിസ്റ്റര്‍ ചെയ്തത്.

ഹൈഡ്രജനും ഓക്‌സിജനും സംയോജിക്കുമ്പോള്‍ ഉണ്ടാകുന്ന വൈദ്യുതി ഉപയോഗിച്ചാണു പ്രവര്‍ത്തിക്കുന്നത്. അന്തരീക്ഷ മലിനീകരണമില്ലെന്നതാണു ഗുണം. വെള്ളവും താപവും മാത്രമാണു പുറന്തള്ളുക. ഇപ്പോള്‍ കേരളത്തില്‍ ഹൈഡ്രജന്‍ നിറയ്ക്കുന്ന പമ്പുകളില്ല. ഇതു സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. 2014 ല്‍ ജപ്പാനിലാണ് ആദ്യമായി മിറായ് കാര്‍ പുറത്തിറക്കിയത്.