Friday, May 17, 2024
Uncategorized

ഗ്രൂപ്പുകള്‍ക്ക് അതീതമായി തന്നെയാണ് വിഡി സതീശന്റെ നിയമനമെന്ന് കെ. മുരളീധരന്‍

ഗ്രൂപ്പുകള്‍ക്ക് അതീതമായി തന്നെയാണ് സതീശന്റെ നിയമനമെന്നാണ് തനിക്ക് അറിയാന്‍ കഴിഞ്ഞതെന്ന് കെ. മുരളീധരന്‍ എം.പി.. കോണ്‍ഗ്രസിന്റെ എല്ലാ എം.എല്‍.എമാരും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതിന്റെ ഫലമാണ് സതീശന്റെ നിയമനം. വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനം തലമുറ മാറ്റത്തിന്റെ തുടക്കമാണെന്നും കെ. മുരളീധരന്‍ പ്രതികരിച്ചു.                                                                                                         കോണ്‍ഗ്രസ്സില്‍ പണ്ടും ഗ്രൂപ്പുണ്ടായിരുന്നു, ഇപ്പോഴുമുണ്ട്. പക്ഷെ പണ്ടൊക്കെ പ്രവര്‍ത്തന ശൈലിയുമായി ബന്ധപ്പെട്ടായിരുന്നു ഏറ്റുമുട്ടല്‍. തിരഞ്ഞെടുപ്പ് വരുമ്‌ബോള്‍ എല്ലാവരും ഒറ്റക്കെട്ടാവും. എന്നാല്‍ ഇന്ന് എല്ലാ കാര്യത്തിലും ഗ്രൂപ്പിന്റെ അതിപ്രസരമാണ്. അതിന്റെ ഫലമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും കെ. മുരളീധരന്‍ പറഞ്ഞു. അഞ്ച് വര്‍ഷം കൂടുമ്‌ബോള്‍ ഓട്ടോമാറ്റിക്കായി ഭരണം മാറുമെന്നത് ഭരണഘടനാ ബാധ്യതയാണ് എന്ന രീതിയിലാണ് പലരും ചിന്തിച്ച് പോന്നത്. എന്നാല്‍ അങ്ങനെയല്ല എന്നതിന്റ തെളിവാണ് പരാജയം. ഇത് ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും മുരളീധരന്‍ പ്രതികരിച്ചു.