Sunday, May 19, 2024
BusinessindiakeralaNews

കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധനവ്.

 

കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധനവ്. തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും പവന് 320 രൂപകൂടി. ഇതോടെ ശനിയാഴ്ച പവന്റെ വില 38,720 രൂപയായി ഉയര്‍ന്നു. 4840 രൂപയാണ് ഗ്രാമിന്. വെള്ളിയാഴ്ചയും പവന് 320 രൂപകൂടി 38,400 രൂപയിലെത്തിയിരുന്നു. ഇതോടെ അഞ്ചുദിവസത്തിനിടെ ആയിരത്തിലേറെ രൂപയുടെ വര്‍ധനവാണുണ്ടായത്.ആഗോള വിപണിയില്‍ ഔണ്‍സിന് 1,951.45 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പടെ കോവിഡ് വീണ്ടും വ്യാപിക്കുന്നതും വിലയെ സ്വാധീനിക്കുന്നുണ്ട്.