Tuesday, May 21, 2024
keralaNews

കോട്ടയം തീക്കോയില്‍ ഗൃഹനാഥന്‍ മിന്നലേറ്റു മരിച്ചു.

കോട്ടയം: കോട്ടയം തീക്കോയില്‍ ഗൃഹനാഥന്‍ മിന്നലേറ്റു മരിച്ചു. മാവടി കട്ടൂപ്പാറ ഇളംതുരുത്തിയില്‍ മാത്യു (62) ആണ് മരിച്ചത്.വീട്ടിനുള്ളില്‍ വച്ചാണ് മിന്നലേറ്റത്.പ്രദേശത്ത് ശക്തമായ മഴയും ഉണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അതേസമയം സംസ്ഥാനത്ത് പരക്കെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുലാവര്‍ഷത്തോട് ഒപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനമാണ് മഴ കനക്കാന്‍ കാരണം. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കന്‍ കേരളത്തിലാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള 10 ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്.