കെഎസ്ആര്‍ടിസി ബസിലെ ലൈംഗികാതിക്രമം: കണ്ടക്ടര്‍ക്ക് സസ്പെന്ഷന്
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടന്ന സംഭവത്തില്‍ കണ്ടക്ടര്‍ക്ക് സസ്പെന്ഷന്. കണ്ടക്ടര്‍ ജാഫറിനാണ് സസ്പെന്ഷന് ലഭിച്ചത്. കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടറാണ് ജാഫര്‍. വീഴ്ച സംഭവിച്ചുവെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് കണ്ടക്ടര്‍ക്കെതിരെ നടപടിയെടുത്തത്. ലൈംഗികാതിക്രമം നടന്ന സംഭവത്തില്‍ കണ്ടക്ടര്‍ ഇടപെട്ടില്ലെന്ന് അദ്ധ്യാപിക പരാതിപ്പെട്ടിരുന്നു. ഇതിന്മേലാണ് നടപടി സ്വീകരിച്ചത്. ദീര്‍ഘദൂര യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസിലുണ്ടായ ദുരനുഭവം വിവരിച്ച് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ അദ്ധ്യാപികയാണ് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയായിരുന്നു യുവതി ദുരനുഭവം വെളിപ്പെടുത്തിയത്. സഹയാത്രികന് മോശമായി പെരുമാറിയെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍. ആലപ്പുഴയില്‍ നിന്ന് കയറി തൃശൂരില്‍ ഇറങ്ങിയ വി.കെ ഷിജുയെന്നയാളാണ് യുവതിയോട് അപമര്യാദയായി പെരുമാറിയത്. സംഭവത്തിന് പിന്നാലെ കണ്ടക്ടറോടും സഹയാത്രികരോടും പരാതിപ്പെട്ടെങ്കിലും ആരും ഇടപെട്ടില്ലെന്ന് അദ്ധ്യാപിക ആരോപിച്ചു. മാനസികമായി തകര്‍ക്കുന്ന രീതിയില്‍ കണ്ടക്ടര്‍ സംസാരിച്ചുവെന്നും ആരും പ്രതികരിക്കാതെ ഇരുന്നത് ഏറെ തളര്‍ത്തിയെന്നും യുവതി പ്രതികരിച്ചിരുന്നു.