Sunday, May 19, 2024
keralaNews

കുര്‍ബാന ഏകീകരണത്തില്‍ പ്രതിഷേധവുമായി വൈദികര്‍

കൊച്ചി: കുര്‍ബാന ഏകീകരണത്തില്‍ പ്രതിഷേധവുമായി വൈദികര്‍. എറണാകുളം – അങ്കമാലി അതിരൂപതാ വൈദികര്‍ ക്രിസ്മസ്സിന് രാവില 10 മുതല്‍ 3 വരെ മേജര്‍ ആര്‍ച്ചു ബിഷപ് മന്ദിരത്തില്‍ ഉപവസിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പ നൈയാമികമായി എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ആര്‍ച്ചുബിഷപ് ആന്റണി കരിയില്‍ വഴി അനുവദിച്ചു തന്ന ഒഴിവ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെയും മറ്റു സിനഡ് പിതാക്കന്മാരുടെയും ഗൂഢ തന്ത്രത്തെ ശക്തമായി അപലപിക്കുന്നുവെന്ന് അതിരൂപതാ സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പറഞ്ഞു.