Sunday, May 19, 2024
keralaNews

പി ടി ഉഷക്കെതിരെ ഗുരുതര ആരോപണവുമായി ജെമ്മ ജോസഫ്

കോഴിക്കോട്: പി ടി ഉഷക്കെതിരെ ആരോപണവുമായി മുന്‍ അന്താരാഷ്ട താരം ജെമ്മ ജോസഫ്. ഫ്‌ലാറ്റ് വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു. സ്വകാര്യ ഫ്‌ലാറ്റ് നിര്‍മ്മാതാവിന്റെ ഇടനിലക്കാരിയായി ഉഷ പ്രവര്‍ത്തിച്ചു എന്നാണ് ആരോപണം. ഉഷ ചില ആനുകൂല്യങ്ങള്‍ പറ്റിയെന്നും ജെമ്മ ജോസഫ് ആരോപിക്കുന്നു. ഫ്‌ലാറ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഉഷ ഫോണിലൂടെ ഭീഷണിപ്പെടുത്തി. പൊലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് ഉഷക്കൊപ്പമാണെന്നും ജെമ്മ ജോസഫ് പറയുന്നു. പോലീസ് കേസ് അട്ടിമറിക്കപ്പെടുമോ എന്നും സംശയമുണ്ട്. ഉഷ പറഞ്ഞ പ്രകാരം ഫ്‌ലാറ്റ് എംഡിക്ക് 44 ലക്ഷം രൂപ നല്‍കിയെന്നും ജെമ്മ ജോസഫ് കൂട്ടിച്ചേര്‍ത്തു.