Tuesday, May 14, 2024
Local NewsNews

കാളകെട്ടിയിലും മൂക്കന്‍പെട്ടിയിലും കര്‍ക്കിടക വാവുബലി

മൂക്കന്‍പെട്ടി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ കര്‍ക്കിടക വാവ് ബലിതര്‍പ്പണം ജൂലൈ 17 തിങ്കളാഴ്ച രാവിലെ 6 മണി മുതല്‍ ക്ഷേത്ര മേല്‍ശാന്തി രാഹുല്‍ ശാന്തിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്ര പ്രാര്‍ത്ഥനാ മന്ദിരത്തില്‍ നടത്തപ്പെടുന്നതാണ്. ക്ഷേത്രത്തില്‍ പിതൃ നമസ്‌കാരം, കൂട്ട നമസ്‌കാരം എന്നീ വിശേഷാല്‍ വഴിപാടുകള്‍ നടത്തുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

കാളകെട്ടി അഴുതകടവ് ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലെ കര്‍ക്കിടവാവ് ബലിതര്‍പ്പണം ജൂലൈ 17 തിങ്കളാഴ്ച രാവിലെ 5 മണിമുതല്‍ ക്ഷേത്ര ശാന്തി അനന്തപതി ഭത്തിന്റെ മുഖ്യകാര്‍മ്മിക്കത്തില്‍ നടത്തപ്പെടുന്നതാണ് ക്ഷേത്രത്തില്‍ ഒറ്റനമസ്‌കാരം തിലഹവനം എന്നീ വിശേഷാല്‍ വഴിപാടുകള്‍ നടത്തുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ് .