Monday, May 20, 2024
keralaNewspolitics

കരാറുകാരനെ പുറത്താക്കിയത് ചിലര്‍ക്ക് പൊള്ളി; കടകംപള്ളിക്ക് റിയാസിന്റെ മറുപടി

തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് വികസനം സംബന്ധിച്ച കടകംപള്ളി സുരേന്ദ്രന്റെ വിമര്‍ശനത്തിന് ഒന്ന് ഒന്ന മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. കരാരുകാരനെ പുറത്താക്കിയത് ചിലര്‍ക്ക് പൊള്ളിയെന്നും പൊള്ളലേറ്റ് മുറിവുണങ്ങാത്തവര്‍ എന്ത് പറഞ്ഞാലും ജനം വിശ്വസിക്കില്ലെന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു. ചില താത്പര്യമുള്ളവര്‍ക്കാണ് കരാറുകാരനെ മാറ്റിയത് ഇഷ്ടപ്പെടാതിരുന്നതെന്ന് വിമര്‍ശിച്ച മുഹമ്മദ് റിയാസ്, മാര്‍ച്ച് 31 ഓടെ റോഡുകള്‍ പൂര്‍ത്തിയാകുമെന്നും കൂട്ടിച്ചേര്‍ത്തു. കാലങ്ങളായുള്ള ആവശ്യമാണ് റോഡ് നവീകരണം. 63 റോഡുകളുടെ പണി പൊതുമരാമത് വകുപ്പിനാണ്. പണി നടക്കുന്നതിനാലാണ് ഗതാഗത പ്രശ്‌നം ഉണ്ടാകുന്നത്. നേരത്തെ ഉണ്ടായിരുന്ന കരാറുകാരന്റെ ഭാഗത്ത് നിന്ന് വീഴ്ചകല്‍ ഉണ്ടായി. പലവട്ടം തിരുത്താന്‍ ശ്രമിച്ചിട്ടും നടന്നില്ല. എന്തും ചെയ്യാമെന്ന ഹുങ്കോടെയായിരുന്നു കരാറുകാരന്‍ പ്രവര്‍ത്തിച്ചത്. കരാര്‍ വീതിച്ചു നല്‍കിയില്ലെങ്കില്‍ പണി പൂര്‍ത്തിയാകില്ലായിരുന്നു.