Tuesday, May 14, 2024
keralaNews

കടവന്ത്രയില്‍ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊന്നു, ഭാര്യയും മകളും അറസ്റ്റില്‍

കൊച്ചിയെ നടുക്കി വീണ്ടുമൊരു കൊലപാതകം. തമിഴ്‌നാട് ദിണ്ഡുകല്‍ സ്വദേശി ശങ്കര്‍ ആണ് മരിച്ചത്. കഴുത്ത് ഞെരിച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ഭാര്യയും മകളും പൊലീസിന്റെ പിടിയിലായി. കൊച്ചി കടവന്ത്രയിലാണ് കൊലപാതകം നടന്നത്. ഇവിടുത്തെ താമസക്കാരായ സെല്‍വിയും മകളുമാണ് പിടിയിലായിരിക്കുന്നത്. കടുത്ത മദ്യപാനിയായ ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാനാകാതെ വന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സെല്‍വി പൊലീസിന് മൊഴി നല്‍കി.