Sunday, May 19, 2024
educationindiaNews

ഐസിഎസ്ഇ, ഐഎസ്സി ഫലം പ്രസിദ്ധീകരിച്ചു

 പത്തില്‍ 99.98, പന്ത്രണ്ടാം ക്ലാസില്‍ 99.76 ശതമാനം വിജയം

ഐസിഎസ്ഇ, ഐഎസ്സി പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം  cisce.org, results.cisce.org  സൈറ്റുകളില്‍ ലഭിക്കും.പത്താം ക്ലാസില്‍ 99.98 ശതമാനമാണ് വിജയം. പന്ത്രണ്ടാം ക്ലാസില്‍ 99.76 ശതമാനവുമാണ് വിജയം.മഹാരാഷ്ട്രയില്‍ പത്താം ക്ലാസില്‍ 100 ശതമാനമാണ് വിജയം രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്റേണല്‍ മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തിയാണ് ഇപ്പോള്‍ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കോവിഡ് പശ്ചാത്തലത്തില്‍ ഐഎസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. പ്രത്യേക മൂല്യനിര്‍ണയം നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫലപ്രഖ്യാപനം. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 31ന് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി പരീക്ഷാഫലം അപ്ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി സിബിഎസ്ഇ നീട്ടിയിരുന്നു. 25 വരെയാണ് സമയം അനുവദിച്ചത്. നേരത്തെ 22 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. കൂടുതല്‍ സമയം വേണമെന്ന സ്‌കൂളുടെ ആവശ്യം പരിഗണിച്ചായിരുന്നു സിബിഎസ്ഇ ഇളവ് അനുവദിച്ചത്.