Saturday, May 11, 2024
keralaNewsObituary

മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു

കോട്ടയം: മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ എം.എസ്. വിദ്യാര്‍ഥി എ. ആര്‍. സൂര്യ നാരായണന്‍( 26) ആണ് വാഹനാപകടത്തില്‍ മരിച്ചത്.                            ശനിയാഴ്ച പുലര്‍ച്ചെ 12.30-ാടെ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിന് സമീപമാണ് അപകടമുണ്ടായത്. സൂര്യ നാരായണന്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ബാങ്ക് ഓഫ് മഹാരാഷട്രയുടെ മാനേജിങ് ഡയറക്ടറും സി. ഇ. ഒ. യുമായ കോട്ടയം ആര്‍പ്പൂക്കര ഏറത്ത് ( അദ്വൈതം) വീട്ടില്‍ എ.എസ്. രാജീവിന്റെ മകനാണ്. അമ്മ: ടി.എം.മിനി (ജനറല്‍ മാനേജര്‍ & സോണല്‍ മാനേജര്‍- പുണെ,ബാങ്ക് ഓഫ് ബറോഡ) സഹോദരന്‍: എ.ആര്‍.സുദര്‍ശനന്‍( എം. ബി. ബി. എസ്. വിദ്യാര്‍ഥി, കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്). സംസ്‌ക്കാരം നാളെ (ഞായറാഴ്ച) ഉച്ചയ്ക്ക് രണ്ടിന് ആര്‍പ്പൂക്കരയിലെ വീട്ടുവളപ്പില്‍.