Saturday, May 11, 2024
indiaNewsSports

 കേന്ദ്രസര്‍ക്കാരിനും സ്പോര്‍ട്സ് മന്ത്രാലയത്തിനും പ്രത്യേക നന്ദിയെന്നും മീര ഭായി ചാനു

ഒളിംപിക്സില്‍ ഭാരാദ്വോഹനത്തില്‍ വെള്ളി മെഡല്‍ നേടിയതിലൂടെ തന്റെ സ്വപ്നം സാക്ഷാത്കരിച്ചെന്ന് മീര ഭായി ചാനു. എനിക്ക് ലഭിച്ച മെഡല്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് സമര്‍പ്പിക്കുകയാണ്.

എന്റെ കുടുംബത്തിനും പ്രത്യേകിച്ച് ഏറെ ത്യാഗങ്ങള്‍ സഹിച്ച അമ്മയ്ക്കും നന്ദി. എന്നെ പിന്തുണച്ച് കേന്ദ്രസര്‍ക്കാരിനും സ്പോര്‍ട്സ് മന്ത്രാലയത്തിനും സായി, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍, വെയിറ്റ്ലിഫ്റ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, റെയില്‍വേയ്സ്, ഒജിക്യു, സ്പേണ്‍സര്‍മാര്‍, മാര്‍ക്കറ്റിങ് ഏജന്‍സികള്‍ എന്നിവര്‍ക്ക് പ്രത്യേക നന്ദി. കോച്ച് വിജയ് ശര്‍മയ്ക്കും സ്റ്റാഫുകള്‍ക്ക് അവരുടെ കഠിനപ്രയത്നത്തിനു പ്രത്യേക നന്ദി പറയുനെന്നും മീര ട്വീറ്റ് ചെയ്തു.