Saturday, May 18, 2024
indiakeralaNewsObituarypolitics

എലിസബത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇടപെട്ട എംപിയ്ക്ക് നന്ദി ബന്ധുക്കള്‍

കോട്ടയം: കൊറോണ ബാധിച്ച് ഷാര്‍ജയില്‍ മരിച്ച പാല പുതുമനയില്‍ എലിസബത്ത് ജോസിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് സുരേഷ് ഗോപി എംപി. ഗര്‍ഭിണിയായിരുന്ന എലിസബത്തിന്റെ പോസിറ്റീവായ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തിയ സുരേഷ് ഗോപിയെ ബന്ധുക്കള്‍ നന്ദി അറിയിച്ചു. കൊറോണ മൂലം മരണപ്പെട്ടതിനാല്‍ എംബാം ചെയ്യുന്നതിന് തടസ്സം ഉണ്ടായപ്പോള്‍ എലിസബത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് അനിശ്ചിതത്വത്തിലായി.                                                                               പ്രശ്നത്തില്‍ ഇടപെട്ട സുരേഷ് ഗോപി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെയും,ആരോഗ്യമന്ത്രാലയത്തെയും ബന്ധപ്പെട്ട് നടത്തിയ നീക്കത്തെ തുടര്‍ന്നാണ് എലിസബത്തിന്റെ മൃതദേഹം നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ മൃതദേഹം പാലാ കത്ത്രീഡലിലെ കുടുംബ സെമിത്തേരിയില്‍ സംസ്‌കരിച്ചു. കൊറോണ രണ്ടാം തരംഗത്തിന്റെ ഘട്ടത്തില്‍ ആദ്യമായാണ് കൊറോണ പോസിറ്റീവായ മൃതദേഹം രാജ്യത്ത് എത്തിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ പ്രത്യേക ഉത്തരവിലൂടെ ലഭിച്ച അനുമതി പ്രകാരമാണ് മൃതദേഹം എത്തിച്ചത്. സുരേഷ് ഗോപി എംപി നടത്തിയ ശ്രമമാണ് ഇക്കാര്യം സാധ്യമാക്കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.പാര്‍ലമെന്റ് അംഗം എന്ന നിലയിലുള്ള കര്‍ത്തവ്യം മാത്രമാണ് താന്‍ നിര്‍വ്വഹിച്ചതെന്ന് എംപി പറഞ്ഞു.