Saturday, May 18, 2024
indiakeralaNews

ഒമിക്രോണ്‍ ;വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്‌നാട് വീണ്ടും പരിശോധന തുടങ്ങി.

പാലക്കാട്: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്‌നാട് വീണ്ടും പരിശോധന തുടങ്ങി. സ്വകാര്യ വാഹനങ്ങളാണ് കൂടുതലായി പരിശോധിക്കുന്നത്. ചരക്ക് വാഹനങ്ങള്‍, കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള പൊതുഗതാഗത വാഹനങ്ങള്‍ പരിശോധിക്കുന്നില്ല. ആരെയും മടക്കി അയക്കുന്നില്ല. ആര്‍ടിപിസിആര്‍ നെ?ഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അടക്കമില്ലാത്തവരെ മുന്നറിയിപ്പ് നല്‍കി കടത്തിവിടുകയാണ് ചെയ്യുന്നത്.തമിഴ്‌നാട് നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉറപ്പാക്കാന്‍ കലൈവാണര്‍ അരംഗം ഓഡിറ്റോറിയത്തിലാണ് ഇക്കുറിയും സഭ ചേരുക. രണ്ട് ഡോസ് വാക്‌സീനും എടുത്തവര്‍ക്ക് മാത്രമായിരിയ്ക്കും സഭയ്ക്കുള്ളില്‍ പ്രവേശനം.കൊവിഡ് കേസുകള്‍ ഉയരുന്നതോടെ തമിഴ്‌നാട് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ജനുവരി 10 വരെ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ പുതുക്കി നിശ്ചയിക്കാന്‍ ആരോഗ്യവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്. ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 1728 കൊവിഡ് കേസുകളില്‍ 876ഉം ചെന്നൈയില്‍ നിന്നാണ്. ചെന്നൈ നഗരത്തില്‍ കൂടുതല്‍ ആശുപത്രി ബെഡ്ഡുകള്‍ സജ്ജമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ഒരു ഡോസ് വാക്‌സീന്‍ പോലും സ്വീകരിക്കാത്ത അഞ്ച് ലക്ഷത്തിലേറെപ്പേര്‍ ഇപ്പോഴും ചെന്നൈ നഗരത്തില്‍ മാത്രമുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രോഗബാധയുടെ തോത് കൂടിയത് മൂന്നാം തരംഗമാകാമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി എം.സുബ്രഹ്‌മണ്യന്‍ ഇന്നലെ സൂചന നല്‍കിയിരുന്നു.പുതിയ സാഹചര്യത്തില്‍ ഇന്നുരാവിലെ മുഖ്യമന്ത്രി സ്റ്റാലിന്‍ മാസ്‌ക് വിതരണം ചെയ്യുന്നതുള്‍പ്പെടെ ബോധവല്‍ക്കരണ പരിപാടികള്‍ക്കായി നേരിട്ട് തെരുവിലിറങ്ങി. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. തമിഴ്‌നാട് നിയമസഭാ സമ്മേളനവും ഇന്ന് തുടങ്ങും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉറപ്പാക്കാന്‍ കലൈവാണര്‍ അരംഗം ഓഡിറ്റോറിയത്തിലാണ് ഇക്കുറിയും സഭ ചേരുക. രണ്ട് ഡോസ് വാക്‌സീനും എടുത്തവര്‍ക്ക് മാത്രമായിരിയ്ക്കും സഭയ്ക്കുള്ളില്‍ പ്രവേശനം.