Tuesday, May 14, 2024
keralaNews

ആലപ്പുഴയില്‍ ഇരുമ്പു ബാരിക്കേഡില്‍ ലോറി ഇടിച്ചുകയറി ഡ്രൈവര്‍ മരിച്ചു.

ആലപ്പുഴയില്‍  ഇരുമ്പു ബാരിക്കേഡില്‍ ലോറി ഇടിച്ചു ഡ്രൈവര്‍ മരിച്ചു.അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനായി സ്ഥാപിച്ച ഇരുമ്പു ബാരിക്കേഡില്‍ ലോറി ഇടിച്ചത്. അരൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ഇന്നു പുലര്‍ച്ചെ നാലിനായിരുന്നു അപകടം. ഡ്രൈവര്‍ പട്ടാമ്പി സ്വദേശി ഇസ്മയില്‍ (50) ആണ് മരിച്ചത്. തണ്ണിമത്തനും കൊണ്ട് പാലക്കാട് ഭാഗത്തുനിന്നു കൊല്ലത്തേയ്ക്കു പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ലോറിയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.