Sunday, May 19, 2024
keralaNews

”അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഭീഷണിയിലായിരിക്കുന്നു”

കോട്ടയം: ‘സാഹചര്യങ്ങള്‍ കൊണ്ടും തെളിവുകള്‍ കൊണ്ടും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വ്യക്തിയെ ഒറ്റവരി വാചകം കൊണ്ടാണ് കോടതി കുറ്റവിമുക്തനായി പ്രഖ്യാപിച്ചത്. അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഭീഷണിയിലായിരിക്കുകയാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. അതിന് വേണ്ടി പൊരുതിയ സിസ്റ്റേഴ്സിനൊപ്പം ചേര്‍ന്ന് നിന്ന് കൊണ്ട് ഈ വിധിയില്‍ ഖേദം പ്രകടിപ്പിക്കുകയാണ്.

വിധിയിലൂടെ നമുക്കൊക്കെ അന്തസോടെ ജീവിക്കാനുള്ള സാഹചര്യം കൂടുതല്‍ ഭീഷണിയിലാവുകയാണ്. പള്ളിയില്‍ പോകുന്ന സ്ത്രീകളും കുട്ടികളും കന്യാസ്ത്രീകളുമടക്കം ലൈംഗിക ചൂഷണത്തിനിരയാകുന്ന ധാരാളം കഥകള്‍ മാര്‍പാപ്പ തന്നെ പുറത്ത് പറഞ്ഞിട്ടുണ്ട്. മറ്റ് രാജ്യങ്ങളില്‍ ഇത്തരക്കാര്‍ കുറ്റക്കാരായി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ മാത്രം ഇങ്ങനെ സംഭവിക്കുന്നത് എന്തെങ്കിലും സ്വാധീനം ഉപയോഗിച്ചിട്ടാണോ എന്നത് വളരെയധികം സംശയാസ്പദമാണെന്നും’ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.