Thursday, May 16, 2024
HealthkeralaNews

അട്ടപ്പാടിയിലേക്ക് കൂടുതല്‍ ആംബുലന്‍സുകള്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: അട്ടപ്പാടിയിലേക്ക് കൂടുതല്‍ ആംബുലന്‍സുകള്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍. പട്ടികവര്‍ഗ പദ്ധതികളുടെ ഫണ്ട് വിനിയോഗത്തിന് ധനവകുപ്പ് പ്രത്യേക അനുമതി നല്‍കി. ഗോതമ്പിന് പകരം ആട്ട നല്‍കാനും മദ്യവര്‍ജന നടപടികള്‍ ശക്തമാക്കാനും തീരുമാനമായി. അട്ടപ്പാടി സ്വദേശികളെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി വിന്യസിക്കാനും തീരുമാനിച്ചു. മന്ത്രി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.