Monday, May 13, 2024
keralaNews

ബുക്ക് വിതരണം ചെയ്തു. 

എരുമേലി: എരുമേലി എസ്എന്‍ഡിപി യൂണിയൻ യൂത്ത് മൂവ്മെൻ്റ് നേതൃത്വത്തിൽ നിർധനരായ കുട്ടികൾക്ക് ബുക്കുകൾ  വിതരണം ചെയ്തു. യൂത്ത് മൂവ്മെൻ്റ് ചെയർമാൻ ഷിൻ ശ്യാമളൻ അധ്യക്ഷത വഹിച്ച  പരിപാടി എരുമേലി യൂണിയൻ ചെയർമാൻ എം  ആർ  ഉല്ലാസ്  ഉദ്ഘാടനം നിർവഹിച്ചു.യൂണിയൻ കൺവീനർ എം വി അജിത്കുമാർ, വൈസ് ചെയർമാൻ കെ ബി ഷാജി,കൺവീനർ റെജിമോൻ പൊടിപ്പാറ, വൈസ് ചെയർമാൻ ഉണ്ണി കൃഷ്ണ,ശാഖ ഭാരവാഹികൾ,യൂത്ത് മൂവ്മെൻ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. വെൺകുറിഞ്ഞി,മുക്കൂട്ടുതറ,പാണപിലാവ്,ആറാട്ടുകടവ് ശാഖകളിലാണ്  ബുക്കുകൾ  വിതരണം നടത്തിയത്.