Thursday, May 16, 2024
keralaLocal NewsNews

മസ്‌ക്കറ്റില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മണിമല സ്വദേശി മരിച്ചു.

മസ്‌കറ്റില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് കോട്ടയം മണിമല സ്വദേശി മരിച്ചു. വെള്ളാവൂര്‍ മണിമല കരിമ്പന്‍മാക്കല്‍ ബിജോ ജോസഫ് (46) ആണ് മരിച്ചത്.കഴിഞ്ഞ14 നായിരുന്നു അപകടം.സംഭവ സ്ഥലത്ത് വെച്ച് മരണം സംഭവിച്ചതായാണ് അധികൃതര്‍ പറയുന്നത്.എന്നാല്‍ ബിജോയെ
കാണാനില്ലെന്ന് കാട്ടി പരാതി നല്‍കിയതിന് തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അപകടത്തില്‍പ്പെട്ട് മരണപ്പെട്ടതായും മൃതദേഹം ഖൗല ആശുപത്രി മോര്‍ച്ചറിയില്‍ ഉണ്ടെന്നും വിവരം ലഭിക്കുന്നത്. ഗാലയിലെ ഹോട്ടലില്‍ മാനേജര്‍ വിസയില്‍ ഈ വര്‍ഷം ആദ്യമാണ് ബിജോ ഒമാനിലെത്തിയത്.മാര്‍ച്ച് 13നാണ് വിസ അടിച്ചത്.വിനീതയാണ് ഭാര്യ. മൂന്ന് പെണ്‍മക്കളുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടു വരുവാനുള്ള നടപടികള്‍ സുഹൃത്തുക്കള്‍ വഴി നടക്കുന്നതായും എരുമേലി കാടാശ്ശേരി വീട്ടിലെ ബന്ധുവായ ജോബി പറഞ്ഞു.