Monday, May 13, 2024
indiaNewsSports

ടോക്കിയോ ഒളിംപിക്സില്‍ :സൗരഭ് ചൗധരി ഫൈനലില്‍.

ടോക്കിയോ ഒളിംപിക്സില്‍ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സൗരഭ് ചൗധരി ഫൈനലില്‍. സൗരഭിന് 600ല്‍ 586 പോയിന്റ് ലഭിച്ചു. യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തിയാണ് സൗരഭ് കലാശപ്പോരിന് യോഗ്യനായത്. ലോക രണ്ടാം നമ്പര്‍ താരമാണ്. അതേസമയം അഭിഷേക് വര്‍മ ഫൈനലിലെത്താതെ പുറത്തായി. ഫൈനല്‍ ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 12 മണിക്ക് തുടങ്ങും.

വനിതാ ഷൂട്ടിംഗില്‍ നിരാശ

ഷൂട്ടിംഗില്‍ ഇന്ത്യയുടെ തുടക്കം നിരാശയോടെയായി. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്താതെ പുറത്തായി. യോഗ്യതാ റൗണ്ടില്‍ ഇളവേനില്‍ വാളരിവന്‍ 16 ഉം അപുര്‍വി ചന്ദേല 36 ഉം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ ഇനത്തില്‍ വിജയിച്ച് ടോക്കിയോ ഒളിംപിക്സിലെ ആദ്യ സ്വര്‍ണം ചൈന സ്വന്തമാക്കി. ചൈനയുടെ യാങ് കിയാന്‍ സ്വര്‍ണവും റഷ്യന്‍ താരം വെള്ളിയും സ്വിസ് താരം വെങ്കലവും നേടി.