Friday, May 17, 2024
keralaNews

പത്മനാഭസ്വാമി ക്ഷേത്ര പരിസരം “നോ ഫ്‌ലൈയിംഗ് സോണ്‍’ ആക്കണമെന്ന് പൊലീസ്

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളില്‍ ‘നോ ഫ്‌ലൈയിംഗ് സോണ്‍’ പ്രഖ്യാപിക്കണമെന്ന് ശുപാര്‍ശ ചെയ്ത് സിറ്റി പൊലീസ് കമ്മീഷണര്‍. ഹെലികോപ്റ്റര്‍ പറക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാര്‍ശ. നിലവില്‍ ഡ്രോണിന് മാത്രമാണ് നിയന്ത്രണം ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം സ്വകാര്യ ഹെലികോപ്റ്റര്‍ നിരവധി പ്രാവശ്യം ക്ഷേത്രത്തിന് മുകളിലൂടെ താഴ്ന്ന് പറന്നിരുന്നു. ഇതിന് പിന്നാലെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ഡിജിപിക്ക് ശുപാര്‍ശ നല്‍കിയത്.