Thursday, May 16, 2024
keralaNews

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം പിടിയില്‍

കൊച്ചി : അമ്പലങ്ങളും പള്ളികളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന വനിത കവര്‍ച്ച സംഘം പിടിയില്‍. ബന്ധുക്കളായ നാല് തമിഴ് സ്ത്രീകളാണ് പിടയിലായത്. 2015 മുതല്‍ തമ്മനത് വീട് വാടകയ്ക്കെടുത്ത് താമസിച്ചുവരികയാണ് ഇവര്‍. തുണി കച്ചവടം എന്ന വ്യജേനയാണ് കേരളത്തില്‍ താമസമാക്കിയത്. മാസത്തില്‍ ഒന്ന് രണ്ട് തവണ വന്ന് ഇവിടെ താമസിക്കും. തുടര്‍ന്ന് പലസ്ഥലങ്ങള്‍ മോഷണം നടത്തി തമിഴ് നാട്ടിലേക്ക് പോകുകയാണ് പതിവ്.