Friday, April 19, 2024
educationkeralaNews

സിബിഎസ്ഇ പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം സിബിഎസ്ഇ ബോര്‍ഡ് പുറത്തിറക്കി

സിബിഎസ്ഇ പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം സിബിഎസ്ഇ ബോര്‍ഡ് പുറത്തിറക്കി. 10, +2 പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശമാണ് പുറത്തിറക്കിയത്. രണ്ട് ഘട്ടമായാകും പരീക്ഷകള്‍ നടത്തുക. ഇവ നേരിട്ട് നടത്താനാണ് തീരുമാനം. ഇതിന്റെ ഒന്നാം ഘട്ട പരീക്ഷകളുടെ തീയതിക്രമം ഒക്ടോബര്‍ 18 ന് പുറത്തുവിടും. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും ഇതിലുണ്ടായിരിക്കുക.

സിബിഎസ്ഇയുടെ വെബ്‌സൈറ്റില്‍ നിന്നും പരീക്ഷകളുടെ തീയതികള്‍ സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് അറിയാനാകും. സമ്പൂര്‍ണ തീയതിക്രമം പുറത്തുവിടാന്‍ ഇനിയും സമയമെടുക്കുമെങ്കിലും പരീക്ഷകള്‍ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ഒബ്ജക്ടീവ് പരീക്ഷ നടത്തിയ ശേഷം മെയിന്‍ പരീക്ഷകളിലേക്ക് കടക്കാനാണ് സിബിഎസ്ഇ ആലോചിക്കുന്നത്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം പ്രകാരം നവംബര്‍ മാസം മധ്യത്തോടെ പരീക്ഷകള്‍ തുടങ്ങും.