Monday, May 6, 2024
indiaNews

വനിതാ ജില്ലാ ജഡ്ജി ഔദ്യോഗിക വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍.

വനിതാ ജില്ലാ ജഡ്ജി ഔദ്യോഗിക വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍. ഛത്തീസ്ഗഡിലാണ് സംഭവം. കാന്ത മാര്‍ട്ടിന്‍ എന്ന 55 കാരിയാണ് മരിച്ചത്. ഔദ്യോഗിക വസതിയിലെ സീലിംഗ് ഫാനില്‍ സാരിയില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് കാന്ത മാര്‍ട്ടിനെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.ശനിയാഴ്ച്ച സ്വന്തം വീട്ടിലേക്ക് പോകാന്‍ ജോലിക്കാരോട് കാന്താ മാര്‍ട്ടിന്‍ ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച്ച രാവിലെ ജോലിക്കാര്‍ തിരികെ എത്തിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. രാവിലെ വീട്ടിലെത്തിയ ജോലിക്കാര്‍ വാതിലില്‍ മുട്ടിയിട്ടും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.കഴിഞ്ഞ വര്‍ഷം ഇവരുടെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. ഇതിന് ശേഷം ഇവര്‍ വിഷാദാവസ്ഥയിലായിരുന്നുവെന്നാണ് ജോലിക്കാര്‍ വ്യക്തമാക്കുന്നത്.